News Desk

ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു (തൃശ്ശൂർ/ഗുരുവായൂർ)

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിക്കൻ പുത്തമ്പല്ലി പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ഒക്ടോബർ ഒന്ന് മുതൽ ആറ് മാസമാണ് കാലാവധി.

വീട് കുത്തിത്തുറന്ന് മോഷണശ്രമം (തൃശ്ശൂർ/ഗുരുവായൂർ)

ഗുരുവായൂർ പൂക്കോട് താഴിശ്ശേരിയിൽ അടഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമം. വീടിൻ്റെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ. മേലേടത്തയിൽ ഹംസയുടെ വീട്ടിലാണ് സംഭവം.

പോക്സോ കേസിൽ പ്രതി അറസ്റ്റിൽ (തൃശ്ശൂർ/ചാവക്കാട്)

ചാവക്കാട് പ്രായപൂർത്തിയാകാത്ത അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടക്കഴിയൂർ പാലക്കാരൻ വീട്ടിൽ അമീർ ആണ് അറസ്റ്റിലായത്.

പുലിയാക്രമണത്തിൽ പശു ചത്തു (തൃശ്ശൂർ/പാലപ്പിള്ളി)

പാലപ്പിള്ളി കന്നാറ്റുപ്പാടം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ പുലി ആക്രമണത്തിൽ പശു ചത്തു. പുലിയിറങ്ങുന്നത് പതിവായതോടെ ഭീതിയിൽ പ്രദേശവാസികൾ.

ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ(തൃശ്ശൂർ/ചാവക്കാട്)

ചാവക്കാട് സ്വകാര്യ ബസിൽ നിന്ന് ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി...

വാഹനാപകടം: മൂന്നുപേർക്ക് പരിക്ക് (തൃശ്ശൂർ/പെരിഞ്ഞനം)

ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ ഓട്ടോ സ്‌റ്റാൻഡിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികൻ ജോല്യരാജൻ, ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർമാർമാരായ രഘു,...

സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി .

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. തൃശൂർ കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ സ്വദേശിയായ വിഘ്നേഷ് കൃഷ്ണയാണ്...

മഴയെത്തുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് തുടരുന്ന ഉയർന്ന ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാലു ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്....

ലഹരി ഉപയോഗം ആരോപിച്ച് നടപടി; ഇടുക്കി മുൻ നഗരസഭാധ്യക്ഷൻ പിടിയിൽ

ഇടുക്കി: രാസലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് പൊലീസ് കസ്റ്റഡിയിൽ. പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷ് രാസലഹരി ഉപയോഗിച്ചെന്ന്...

പി.എം. ശ്രീയിൽ നിലപാട് മാറ്റത്തിന് സൂചന; രണ്ട് നിബന്ധനകൾ മുന്നോട്ടുവച്ച് കേരളം

തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരിന് മാത്രമേ കരാറില്‍ നിന്ന് പിന്മാറാനാകൂ, കേരളത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപാധികളോടെയാവും പിഎം ശ്രീ...

You may have missed