Main Story

Editor’s Picks

Trending Story

തൃശ്ശൂരിന്റെ ഭരണസിരാകേന്ദ്രം അയ്യന്തോളിന് ഗൂഗിൾ മാപ്പിൽ തെറ്റായ പേര്.

തൃശ്ശൂരിന്റെ ഭരണസിരാകേന്ദ്രമായ അയ്യന്തോൾ ഗൂഗിൾ മാപ്പിൽ മഡോണ നഗർ എന്ന പേരിൽ രേഖപ്പെടുത്തിയിരിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. സിവിൽ സ്റ്റേഷൻ, ജില്ലാ പഞ്ചായത്ത് ആസ്ഥാനം, കോടതി സമുച്ചയം തുടങ്ങി...

തൃശ്ശൂരിലെ കോൾപ്പാടങ്ങളിലെ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം.

തൃശ്ശൂരിലെ കോൾപ്പാടങ്ങളിലെ വിവിധ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കാണാനുള്ള നീക്കവുമായി മന്ത്രിമാരുടെ നേതൃത്വത്തിൽ വിപുലമായ യോഗം ചേർന്നു. മന്ത്രിമാരായ ടി. സിദ്ദിഖ്, മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ...

മൂന്നുപീടിക ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.

ദേശീയപാത കൈപ്പമംഗലം മൂന്നുപീടിക ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. തെറ്റായ ദിശയിൽ വന്ന കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു (തൃശ്ശൂർ/മൂന്നുപീടിക)

മണ്ണംപേട്ടയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു; ഡ്രൈവർ ഉറങ്ങിയത് അപകടകാരണം.

മണ്ണംപേട്ട ഷാപ്പുംപടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം; ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം. (തൃശ്ശൂർ/ മണ്ണംപേട്ട)

മേലൂരിൽ അപകടഭീഷണിയായി വൻ പ്ലാവ്; പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ.

മേലൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ കനാൽ ബണ്ട് റോഡിന് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന വൻ പ്ലാവ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഏത് സമയത്തും മരം വൈദ്യുതി ലൈനിലേക്കും സമീപത്തെ...

പരിപാലനമില്ലാതെ നാശത്തിന്റെ വക്കിൽ ചാലക്കുടിയിലെ കുട്ടികളുടെ പാർക്ക്; ഓപ്പൺ ജിമ്മാക്കണമെന്ന് ആവശ്യം.

ചാലക്കുടി നഗരസഭയുടെ കീഴിൽ സൗത്ത് ജങ്ഷനിൽ പ്രവർത്തിക്കുന്ന പൗലോസ് താക്കോൽക്കാരന്റെ പേരിലുള്ള കുട്ടികളുടെ പാർക്ക് നാശത്തിന്റെ വക്കിൽ. പരിപാലനമില്ലാത്തതിനാൽ ഇരിപ്പിടങ്ങളും കളിസാമഗ്രികളും തുരുമ്പെടുത്ത് നശിക്കുകയാണ്. പാർക്കിന്റെ ശോച്യാവസ്ഥയെ...

കൊടുങ്ങല്ലൂരിൽ മിനിലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് അപകടം.

കൊടുങ്ങല്ലൂർ എറിയാട് മോട്ടോർ ബൈക്ക്‌ മിനിലോറിയിലിടിച്ച് യുവാവ് മരിച്ചു. 2 പേർക്ക് പരിക്കേറ്റു.> എടവിലങ്ങ് കാര പുതിയറോഡ് നെടുംപറമ്പിൽ അഭിനവ് (22) ആണ് മരിച്ചത്. (തൃശ്ശൂർ/കൊടുങ്ങല്ലൂർ)

തൃശൂർ മെഡിക്കൽ കോളജിൽ ശുചിമുറിയിൽ രോഗി മരിച്ച സംഭവം.

തൃശൂർ മെഡി.കോളജിൽ ശുചിമുറിയിൽ രോഗി മരിച്ചതിൽ കർശന നടപടിക്ക് ആരോഗ്യവകുപ്പ്. വിശദമായി അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം. രോഗിക്ക് മതിയായ പരിശോധന നടത്താത്തതിലും അസ്വാഭാവികത...

പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി വാഹനങ്ങൾക്ക് തീയിട്ടു; 39കാരൻ പിടിയിൽ.

ചാലക്കുടി പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന 12 ഇരുചക്രവാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ മലപ്പുറം തിരൂർ സ്വദേശി സുകുമാരൻ (39) അറസ്റ്റിൽ. തിങ്കളാഴ്ച അർധരാത്രിയായിരുന്നു സംഭവം. പോലീസ് സ്റ്റേഷൻ...

സ്വർണവില കുത്തനെ ഇടിഞ്ഞു, പവൻ 91,360 രൂപയിൽ.

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 91,360 രൂപയിലെത്തി....