പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി വാഹനങ്ങൾക്ക് തീയിട്ടു; 39കാരൻ പിടിയിൽ.

0

ചാലക്കുടി പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന 12 ഇരുചക്രവാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ മലപ്പുറം തിരൂർ സ്വദേശി സുകുമാരൻ (39) അറസ്റ്റിൽ. തിങ്കളാഴ്ച അർധരാത്രിയായിരുന്നു സംഭവം. പോലീസ് സ്റ്റേഷൻ വളപ്പിൽ അതിക്രമിച്ചുകയറിയ പ്രതി ഒരു ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത് മറ്റ് വാഹനങ്ങളിൽ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നൂറിലധികം വാഹനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിക്കെതിരെ നേരത്തെയും രണ്ട് ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *