പിതാവിന്റെ കൊലപാതകക്കേസ് പ്രതികൾക്ക് ജാമ്യം.

0

പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയറിയിച്ച് ബിജെപി പ്രവർത്തകൻ ഷെയ്ഖ് അബ്ദുൽ ഹഫീസ്. അമ്മയും സഹോദരിയും സുരക്ഷിതരല്ലെന്നും കുടുംബം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ ഹഫീസ് പറഞ്ഞു. പിതാവിനെ കൊലപ്പെടുത്താൻ കഴിഞ്ഞവർ തങ്ങളെയും ഉപദ്രവിച്ചേക്കാമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. 2026 ഓഗസ്റ്റ് 15ന് പശ്ചിമ ബംഗാളിലെ ബങ്കുരയിലാണ് ഹഫീസിന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് മാഫിക് കൊല്ലപ്പെട്ടത്. കേസിൽ പ്രാദേശിക ബിജെപി നേതാവ് ഉൾപ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഹഫീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed