കൊട്ടേക്കാട് – മുണ്ടൂർ റോഡിൽ നാളെമുതൽ ഗതാഗത നിയന്ത്രണം

കൊട്ടേക്കാട് -മുണ്ടൂർ റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 23) മുതൽ റോഡിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പ്രവൃത്തി പൂർത്തിയാകുന്നത് വരെ കൊട്ടേക്കാട് – മുണ്ടൂർ റോഡിലൂടെയുള്ള ചെമ്പിശ്ശേരി ആർ.ഒ.ബി. മുതൽ കുന്നത്തുപീടിക വരെയുള്ള ഭാഗത്ത് വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതാണ്.