കുമളിയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് ഒരു മരണം

കുമളി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയായ
പത്തനംതിട്ട മൈലപ്ര പുതിയത്ത് പരേതനായ തോമസിന്റെ ഭാര്യ സാലി തോമസ് (71) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
വേളാങ്കണ്ണിക്ക് പോകുകയായിരുന്ന 5 അംഗ സംഘം സഞ്ചരിച്ച കാറിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്. കാറിലെ മറ്റു യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്