ഷാജിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത് തട്ടിപ്പ് കേസ് പ്രതി; സ്പോൺസറെ ചൊല്ലി ചർച്ച

0

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരെന്നതിൽ വിവാദം കനക്കുന്നു. യൂറോപ്പിലെ ബള്‍ഗേറിയയിലുള്ള തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിയെ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചത് തട്ടിപ്പുകാരനായ ജോണ്‍ സേവ്യര്‍ ഉൾപ്പടെ എത്തിയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ എംബിഎ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആളാണ് ജോണ്‍ സേവ്യര്‍. ലക്ഷങ്ങളാണ് ഇയാള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്തത്. നിരവധി വിദ്യാര്‍ത്ഥികളെ വിസ വാഗ്ദാനം ചെയ്ത് പറ്റിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *