ഗ്യാനേഷ് കുമാറിനെതിരേ കുമാറിനെതിരേ അഴിമതി അന്വേഷണവുമായി കേരളം.

എം.സി. റോഡ് നിര്‍മാണത്തിന് കരാറേറ്റെടുത്ത മലേഷ്യന്‍ കമ്പനിയിലെ എന്‍ജിനിയര്‍ ലീ സീ ബിനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് 20 വര്‍ഷം മുമ്പ് പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ്കുമാറിനെതിരേ സംസ്ഥാന വിജിലന്‍സ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നത്. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശമനുസരിച്ച് വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി. കമ്പനിക്ക് കിട്ടാനുള്ള ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ചുമത്തിയ നഷ്ടപരിഹാരം കുറയ്ക്കാനും അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണമുണ്ടായിരുന്നു.