അഫ്ഗാനിസ്ഥാനിൽ സ്കൂളിൽ സ്ഫോടനം.

0

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുള്ള മിഡിൽ സ്കൂളിലുണ്ടായ സ്ഫോടനത്തിൽ നിരവധി വിദ്യാർഥികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ട്. അൻഡാർ സെർ മേഖലയിലെ സ്കൂളിൽ രാവിലെ പത്തുമണിയോടെയായിരുന്നു സ്ഫോടനം. സംഭവത്തിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായതായും പരിക്കേറ്റതായും പ്രവിശ്യാ പൊലീസ് വക്താവ് അറിയിച്ചു. അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാൽ സ്ഫോടനത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കൃത്യമായ ആൾനാശത്തെക്കുറിച്ചോ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. 2021ൽ കാബൂളിലെ സ്കൂൾ സമുച്ചയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വീണ്ടും അഫ്ഗാനിസ്ഥാനിലെ വിദ്യാലയത്തിൽ സ്ഫോടനം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *