വള്ളത്തോൾ നഗറിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം.

ചെറുതുരുത്തി വള്ളത്തോൾ നഗർ പഞ്ചായത്തിലെ പുതുശ്ശേരി കുണ്ടുകാട് റോഡിൽ വെള്ളറക്കാട്ട് പറമ്പിൽ ചിന്നകുട്ടന്റെ വീടിനു സമീപം തേനീച്ചകളുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ ചോലയിൽ രാധ, അമ്മിണി, കാർത്യായനി, മറിയക്കുട്ടി, തങ്കപ്പൻ നാട്ടുകാരിയായ ഫാത്തിമ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.
(തൃശ്ശൂർ/വള്ളത്തോൾ നഗർ)