സ്വർണ്ണവില കുത്തനെ താഴേക്ക്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2040 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. 22 കാരറ്റ് സ്വർണത്തിൻ്റെ പവൻ വിലയിൽ ഇന്ന് 2040 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 255 രൂപയാണ് താഴ്ന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 12215 രൂപയായി. ഒരു പവൻ വാങ്ങാൻ 97720 രൂപ നൽകണം. 24 കാരറ്റ് സ്വർണം ഗ്രാമിന് 13679 രൂപയും 18 കാരറ്റ് സ്വർണം ഗ്രാമിന് 10259 രൂപയുമാണ് ഇന്നത്തെ വില. മാസങ്ങൾക്ക് ശേഷം ഇന്നലെയാണ് സ്വർണവില ഒരു ലക്ഷത്തേക്കാൾ താഴെ എത്തിയത്.