ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ; കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന.

0

പത്മജ വേണുഗോപാൽ ബിജെപിവിടുന്നു. നാളെ ഔദ്യോഗികമായി പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്നാണ് വിവരം. കൂടാതെ, വീണ്ടും കോൺഗ്രസിലേക്ക് തന്നെ തിരിച്ചുപോകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്‌തിയെ തുടർന്ന് മാസങ്ങളായി പത്മജ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. 2024 മാർച്ചിലാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ മത്സരിച്ചതെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *