ശക്തമായ ഇടിമിന്നൽ: പാടൂരിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു.

ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പാടൂരിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. പാടൂർ ഹൗസിൽ ചന്ദ്രന്റെ വീട്ടിലെ സ്റ്റെബിലൈസർ, മെയിൻ സ്വിച്ച്, മീറ്റർ ബോക്സ് എന്നിവ കത്തി നശിക്കുകയും അഞ്ച് ഫാനുകൾ തകരാറിലാവുകയും ചെയ്തു.
(തൃശ്ശൂർ/പാടൂർ)