മെർക്കുറിയുടെ സാന്നിധ്യം; ഫൈസ, ഗോറി ഫെയ്‌സ് ക്രീമുകൾ ഉപയോഗിക്കരുതെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മുന്നറിയിപ്പ്.

0

പാകിസ്‌താൻ നിർമ്മിത ഫെയ്‌സ് ക്രീമുകളായ ഫൈസ, ഗോറി എന്നിവ ഉപയോഗിക്കരുതെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇവയിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതേസമയം, വൃക്കരോഗത്തിന് കാരണമാകുന്ന ‘എഫ് ട്യൂൺ’ ഫെയ്‌സ് ക്രീമിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may have missed