‘പൊളിറ്റിക്കൽ ടൂറിസ്റ്റുകൾ’ യുപിയിൽ സജീവം; ഉവൈസിക്കെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്.

0

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ് – ഇ – ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ എഐഎംഐഎം ആസാദ് സമാജ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കുകയും അഖിലേഷിനെ നിരന്തരം വിമര്‍ശിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എസ്പി അധ്യക്ഷന്‍ തിരിച്ചടിച്ചത്. ഉവൈസി മറ്റാരുടെയോ ഏജന്റ് ആണെന്നും മറ്റെവിടെ നിന്നോ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഖിലേഷ് പറഞ്ഞു
തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇവിടെയെത്തുന്ന പൊളിറ്റിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണവും കൂടി വരികയാണ്,’ ആഗ്രയില്‍ നടന്ന ‘ദളിത് മഹാസമ്മേളന്‍’ എന്ന പരിപാടിയില്‍ അഖിലേഷ് യാദവ് പറഞ്ഞു. അദ്ദേഹത്തിനുള്ള ഒടിപി മറ്റെവിടെ നിന്നോ ആണ് വരുന്നത്. അദ്ദേഹം മറ്റാരുടെയോ വക്താവായി മാറിയിരിക്കുകയാണ്,’ എസ്പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം പൊളിറ്റിക്കല്‍ ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്ന ചരടുകള്‍ മറ്റാരുടെയൊക്കെയോ കൈകളിലാണ്. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed