തൃശൂർ മെഡിക്കൽ കോളേജിൽ വിലയുടെ വൻ വ്യത്യാസം; 27 രൂപയുടെ മാസ്ക് വിൽക്കുന്നത് 350 രൂപയ്ക്ക്.

0

മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നെബുലൈസേഷൻ മാസ്ക് വിൽപനയുടെ മറവിൽ തീവെട്ടിക്കൊള്ളയെന്ന് ആരോപണം. 27 രൂപ മുതൽ 30 രൂപ വരെ വിലയ്ക്ക് ന്യായവില മെഡിക്കൽ ഷോപ്പിൽ വിൽക്കുന്ന മാസ്ക് വാർഡുകളിൽ രോഗികൾക്ക് മറിച്ചുവിൽക്കുന്നത് 350 രൂപ വരെ വിലയ്ക്കാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വിഭാഗം ജീവനക്കാരാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് ആരോപണം. ശക്തമായ ശ്വാസതടസ്സം ഉണ്ടാകുന്ന രോഗികൾക്ക് നെബുലൈസർ ഉപയോഗിക്കുന്ന സമയത്ത് ധരിക്കാനുള്ളതാണ് ഈ മാസ്ക്. ഒരേ മാസ്ക് തന്നെ പല രോഗികൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനാണ് രോഗികൾ സ്വന്തമായി മാസ്ക് വാങ്ങി ഉപയോഗിക്കുന്നത്. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ മാസ്കിന് വലിയ വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *