കൊലവിളിയും അക്രമവും നടത്തിയാൽ കയ്യുംകെട്ടി നോക്കിനിൽക്കില്ല.

0

കൊലവിളിയും അക്രമവും നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ. കൊലവിളി നടത്തിയാൽ കയ്യുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും ട്രാക്ക് വിട്ടാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി. മധുസൂദനന്റെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോടതിയെയും ജഡ്ജിമാരെയും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ പഴയകാലത്തെ രീതികളാണെന്നും ഇത്തരം നിലപാടുകൾ രാഷ്ട്രീയ പാർട്ടിയെ നാശത്തിലേക്ക് നയിക്കുമെന്നും മുരളീധരൻ പറഞ്ഞു. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ ജഡ്ജിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed