എസ്ഐആർ നടപടിയിൽ പിതാവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി.

പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാർ ജില്ലയിൽ എസ്ഐആർ നടപടിക്കിടെ പിതാവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി ആരോപണം. അദ്ബുൾ ഹബീബിന്റെയും ആമിന ഖാതൂന്റെയും മകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിക്കാത്തത്. പിതാവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ റസിഡൻഷ്യൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. എസ്ഐആർ നടപടിയുടെ പേരിൽ ഒരു കുഞ്ഞിന്റെ ജനന രജിസ്ട്രേഷൻ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും അടിയന്തര ഇടപെടൽ വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.