കൂട്ടബലാത്സംഗക്കേസിൽ യുവതിയെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയാണെന്ന് റിപ്പോർട്ട്.

കളമശേരി: കൂട്ടബലാത്സംഗക്കേസിൽ യുവതിയെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയാണെന്ന് റിപ്പോർട്ട്. ഈ യുവതി ഉൾപ്പെടെ നിരവധി പെൺകുട്ടികളെ ശ്രീരാജ് കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പാവപ്പെട്ട പെൺകുട്ടികൾക്ക് ജോലി വാഗ്ദാനം ചെയ്താണ് ശ്രീരാജും സംഘവും ഇവരെ പീഡനത്തിനിരയാക്കിയതെന്നും പിന്നീട് പലർക്കായി എത്തിച്ചുനൽകിയിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.