കുന്നംകുളം: കടവല്ലൂരിൽ മിനി ടൂറിസ്റ്റ് ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.

0

കുന്നംകുളം: കടവല്ലൂരിൽ മിനി ടൂറിസ്റ്റ് ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തിരൂർ നടുവട്ടം സ്വദേശി ചാക്കുവളപ്പിൽ വീട്ടിൽ സുധീറിന്റെ മകൻ ജിതിൻ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.
പെരുമ്പിലാവ് ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ജിതിൻ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന മിനി ടൂറിസ്റ്റ് ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed