ആലപ്പുഴയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി കോൺഗ്രസ്. കെ.സി. വേണുഗോപാൽ

ആലപ്പുഴയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി കോൺഗ്രസ്. കെ.സി. വേണുഗോപാൽ അനുകൂലിയായ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കുല്ലമലയെയാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ഫ്ലക്സ് ബോർഡ് എടുത്തുമാറ്റുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ ബിനുവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് പദ്ധതികൾക്കായി പ്രാദേശിക ഫണ്ടിൽനിന്ന് പണം അനുവദിച്ചതിന് അഭിവാദ്യമർപ്പിച്ചായിരുന്നു ഐഎൻടിയുസി സ്ഥാപിച്ച ഫ്ലക്സ്. അതേസമയം, ഷാഫി പറമ്പിൽ എംപിയെ പിന്തുണച്ച് കായംകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.