അഞ്ജനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി; നാട് വിടചൊല്ലി

പട്ടിക്കാട്: കാലിഫോർണിയയിലെ മിൽപിറ്റാസിൽ കൊല്ലപ്പെട്ട അഞ്ജന ഹരിക്ക് നാടിന്റെ യാത്രാമൊഴി. മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃഗൃഹത്തിലും തുടർന്ന് സ്വവസതിയിലും എത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഓഗസ്റ്റ് 28നായിരുന്നു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ അഞ്ജനയുടെ വിയോഗം. അഞ്ജനയെയും സുഹൃത്ത് ആൻമേരിയെയും ഇരുവരുടെയും പൊതുസുഹൃത്തായ അനിൽ കൊലപ്പെടുത്തിയെന്നാണ് കേസ്.