വയോധികയുടെ മരണം കൊലപാതകം: മകൻ കസ്റ്റഡിയിൽ (തൃശ്ശൂർ/അളകപ്പനഗർ).

അളഗപ്പനഗർ പയ്യാക്കരയിൽ വയോധികയുടെ മരണം കൊലപാതകം. മകൻ പൊലീസ് കസ്റ്റഡിയിൽ. മേച്ചേരി വീട്ടിൽ 75 വയസ്സുള്ള എൽസിയാണ് മരിച്ചത്. എൽസിയുടെ കൊലപാതകത്തിൽ മകൻ 48 വയസുള്ള ബിനോയിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്ന് നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് എൽസിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് സ്ഥിരീകരിച്ചത്.