ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇടിച്ചിറക്കാൻ കോപൈലറ്റ് ലക്ഷ്യമിട്ടിരുന്നതായി യു.എ.ഇ.

0

ദുബായ്: ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ടെൽ അവീവ് വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിൽ ഇടിച്ചിറക്കുകയായിരുന്നു കോപൈലറ്റിന്റെ ലക്ഷ്യമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോർട്ട്. 174 യാത്രക്കാരും എട്ട് ജീവനക്കാരും ഉൾപ്പെടെ 182 പേരുടെ കൂട്ടക്കുരുതിക്കാണ് കോപൈലറ്റ് ഹമാം അൽ ഹമാമി (29) ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു നീക്കമെന്നും 2001ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ഭീകരാക്രമണം ഇയാൾക്ക് വലിയ പ്രചോദനമായെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017 മുതൽ ഹമാം അൽ ഹമാമിക്ക് ഭീകരവാദ ആശയങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഓസ്‌ട്രേലിയയിൽ പഠിച്ച കാലത്താണ് ഇത് തുടങ്ങിയതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്. ഭീകരവാദ ആശയങ്ങൾ പങ്കുവച്ചിരുന്ന സ്ഥലത്തെ ‘എന്റെ ആസ്ഥാന കേന്ദ്രം’ (മൈ സെന്റർ) എന്നായിരുന്നു ഹമാം വിശേഷിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *