കുട്ടനെല്ലൂർ ഗവ. കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ.

കുട്ടനെല്ലൂർ ഗവ. കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. പതിനഞ്ചോളം വിദ്യാർത്ഥികളെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതീവ ശോചനീയാവസഥയാണ് ഹോസ്റ്റലിലേതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വെള്ളം ഉൾപ്പെടെ പരിശോധിക്കണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പുലർച്ചെ മുതലാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ട വിദ്യാർത്ഥികളെ ആശുപത്രിൽ പ്രവേശിപ്പിച്ചത്.