തൃശൂർ പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0

തൃശൂർ പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ താമസിക്കുന്ന സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സന്തോഷിന്റെ കൈയിൽ വെട്ടരിവാൾ ഉണ്ടായിരുന്നതിനാൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃശൂരിൽ ലിംഷ്ക ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷ്. സംഭവത്തിൽ അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *