തിരുവത്ര കോട്ടപ്പുറത്ത് വീട്ടുകാർ പുറത്തുപോയ തക്കംനോക്കി മോഷണം.

0

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് വീട്ടുകാർ പുറത്തുപോയ തക്കംനോക്കി മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന ആറു പവൻ സ്വർണാഭരണങ്ങളും 65,000 രൂപയുമാണ് മോഷ്ടിച്ചത്. കോട്ടപ്പുറം സെന്ററിലെ എള്ളുപറമ്പിൽ ചിന്നയ്ക്കൽ എ.സി. അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിലുണ്ടായിരുന്ന മാല, വള, നാല് മോതിരങ്ങൾ, മൂക്കുത്തി, വാച്ച് എന്നിവയും നഷ്ടമായി. അബ്ദുൽ ലത്തീഫും ഭാര്യയും പേരക്കുട്ടിയുമായി തിങ്കളാഴ്ച രാവിലെ 11ന് എറണാകുളത്തെ ഭാര്യവീട്ടിലേക്ക് പോയതായിരുന്നു. പിറ്റേന്ന് രാത്രി എട്ടിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ പിൻഭാഗത്തുള്ള വൈദ്യുത ഫ്യൂസ് ഊരിവച്ച നിലയിലായിരുന്നു. മുകളിലെ വാതിലിന്റെ ലോക്കും തകർത്തിട്ടുണ്ട്. സി.ഐ. എം.കെ. രമേഷ്, എസ്.എച്ച്.ഒ. പ്രീത ബാബു, എസ്.ഐ. വി.ബി. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള, ശാസ്ത്രീയ പരിശോധനാ വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed