ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതി മഞ്ജുനാഥിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് തലശേരി അഡീഷണൽ ജില്ലാ കോടതി.

0

ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതി മഞ്ജുനാഥിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് തലശേരി അഡീഷണൽ ജില്ലാ കോടതി. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. അൻഷാദിനെ മികച്ച അന്വേഷണത്തിന് കോടതി അഭിനന്ദിച്ചു. അൻഷാദിന് സർക്കാർ അംഗീകാരം നൽകണമെന്നും നിർദേശിച്ചു. 2017 ജനുവരി 21നാണ് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ശോഭയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ശോഭയുടെ രണ്ടാം ഭർത്താവായ മഞ്ജുനാഥാണ് കേസിലെ പ്രതി. കൊലപാതകത്തിനുശേഷം ശോഭയുടെ ആദ്യ വിവാഹത്തിലെ രണ്ട് മക്കളുമായി ഇയാൾ നാടുവിട്ടു. പിന്നീട് യാത്രയ്ക്കിടെ കുട്ടികളെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അന്ന് അഞ്ചുവയസ്സുണ്ടായിരുന്ന മകന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തതോടെയാണ് ശോഭയുടെ ആദ്യ ഭർത്താവ് രാജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നത്. ശോഭയെയും രാജുവിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. ഈ അന്വേഷണത്തെ ആസ്പദമാക്കിയാണ് പിന്നീട് ‘ഉയിര്‍’ എന്ന സിനിമ പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *