സ്വർണ്ണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,255 രൂപയിലും പവന് 1,14,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.