സ്വർണവില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞ് 1840 രൂപ

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1840 രൂപ കുറഞ്ഞ് 1,10,120 രൂപയിലെത്തി. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില ഇടിഞ്ഞത്. ഇന്നലെ പവന് 1,11,960 രൂപയായിരുന്നു.പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനാൽ എണ്ണവില കുത്തനെ ഉയർന്നതാണ് സ്വർണവില ഇടിയാൻ കാരണമായത്.