കള്ളക്കടൽ പ്രതിഭാസം: ഇന്നും റെഡ് അലർട്ട്

കേരള തീരത്ത് ജാഗ്രതാ നിർദേശം കർശനമാക്കിയിരിക്കുന്നു. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇന്നും കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തീരദേശ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം, ഇന്ന് രാവിലെ 10.30 വരെ തീരത്ത് ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ സമയത്ത് ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കാം. പ്രത്യേകിച്ച് താഴ്ന്ന് പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം.