സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ. യഥാർഥ സ്വർണ കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ വ്യക്തമാക്കി. ഭക്തർ തിരുവാഭരണമായി സ്വർണം മാത്രമല്ല സമർപ്പിക്കുന്നതെന്നും കമ്മിഷണർ അറിയിച്ചു. വിശദീകരണം ദേവസ്വം കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്.തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ സ്വർണക്കിരീടം കാണാതായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തിരുവാഭരണ കമ്മിഷണറുടെ വിശദീകരണം.
55.72 പവൻ തൂക്കമുള്ളതാണ് സ്വർണ കിരീടം. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാഭരണങ്ങളുടെ കണക്കെടുപ്പിന് പിന്നാലെയാണ് വിശദീകരണം.