മാസപ്പടി കേസ്: ഇഡി റിപ്പോർട്ട് എസ്‌ഐടിക്ക് കൈമാറി

0

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ വിവരങ്ങൾ എസ്ഐടി വിശദമായി പരിശോധിക്കും. ഇ.ഡിയിൽ നിന്ന് കൂടുതൽ വിവരങ്ങളും അനുബന്ധ രേഖകളും അന്വേഷണ സംഘം ആവശ്യപ്പെടും. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന സാമ്പത്തിക ഇടപാടുകളും മറ്റ് രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക.

Leave a Reply

Your email address will not be published. Required fields are marked *