ഭീകരാക്രമണം സൂത്രധാരൻ ലഷ്കർ ഭീകരൻ മൂസയെ ഇന്ത്യൻ സേന വധിച്ചു.

പഹൽഗാം ഭീകരാക്രമണത്തിലെസൂത്രധാരനും ലഷ്കർ ഭീകരനുമായ മൂസയെ ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാത്രിയോടെ തുടങ്ങിയ ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ് അവസാനിച്ചത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന നാല് ഭീകരരുടെ ചിത്രങ്ങളിൽ ആദ്യ രണ്ട് ഭീകരരെയും ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെയും സുരക്ഷാസേന വധിച്ചിരുന്നു. എന്നാൽ നാലാമനായ മൂസയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നലെയാണ് മൂസയെ കണ്ടെത്തി വധിച്ചത്