പ്രളയസഹായ വിതരണത്തിൽ വെട്ടിക്കുറവ്; അർഹരായവരെയും ഒഴിവാക്കിയെന്ന് ആരോപണം

ആലപ്പുഴ: അടിയന്തര പ്രളയ സഹായവിതരണതത്തിന് അപേക്ഷ നല്കിയവരില് പകുതിയിലധികം പേരെയും വെട്ടി സംസ്ഥാന സര്‍ക്കാര്‍. റവന്യൂ വകുപ്പ് പരസ്യപ്പെടുത്താത്ത കണക്ക് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. കുട്ടനാട്ടില്‍ 41,738 പേര് പ്രളയ സഹായത്തിനായി അപേക്ഷ നല്കി. എന്നാല്‍ റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം അത് വെട്ടി 23, 536 മാത്രമാക്കി ചുരുക്കി. നാല്പതിനായിരത്തില് അധികം വീടുകളില്‍ വെള്ളം കയറിയെന്ന പഞ്ചായത്ത് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് നീക്കം. ചെങ്ങന്നൂരിലും അപ്പര്‍ കുട്ടനാട്ടിലും ഒഴിവാക്കപ്പെട്ടവരില്‍ അര്ഹരുമുണ്ടെന്നാണ് ആരോപണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലം ഉള്‍പ്പെടുന്ന താലൂക്കില്‍ അപേക്ഷകരില്‍ ഭൂരിഭാഗം പേരെയും പരിഗണിച്ചിട്ടുണ്ട്.