ദുജ്വാൻ ചുഴലിക്കാറ്റ് ജപ്പാനിൽ; വൻ നാശനഷ്ടം, 20 ലക്ഷം പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക്

ടോക്കിയോ: ജപ്പാനില്‍ നാശം വിതച്ച് ദുജ്വാന്‍ ചുഴലിക്കാറ്റ്. ശക്തമായി വീശിയടിച്ച കാറ്റിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. നാല് പേരെ കാണാതായതായും ജപ്പാന്‍ പൊതുമാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. കനഗാവ പ്രവിശ്യയില്‍ മാത്രം നാല് പേരെ കാണാതായെന്നാണ് വിവരം. ശക്തമായ കാറ്റില്‍ അമ്പതിനായിരം വീടുകളില്‍ വൈദ്യുതി മുടങ്ങി. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും റെയില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ വര്‍ഷം ജപ്പാനെ ബാധിക്കുന്ന 25-ാമത്തെ ചുഴലിക്കാറ്റാണിത്.