കലാഭവൻ മണിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി മകൾ ശ്രീലക്ഷ്മി.

കലാഭവൻ മണിയുടെ വേർപാടിന് ഒരു ദശാബ്ദം പിന്നിട്ടെങ്കിലും, സ്നേഹവും കരുതലും നിറഞ്ഞ
കുടുംബത്തിൻ്റെ സ്വപ്നമായ മകൾ ശ്രീലക്ഷ്മി ഡോക്റ്ററായി. സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മി വൈദ്യരംഗത്ത് തന്റെയും
പിതാവിൻ്റെയും സ്വപ്നം സാക്ഷാത്കരിച്ച് ഡോക്ടറായിരിക്കുകയാണ്.ഈ വിവരം പങ്കുവെച്ചത് മണിയുടെ സഹോദരനും പ്രസിദ്ധ നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണനാണ്. അച്ഛന്റെ ആഗ്രഹം നിറവേറ്റി ശ്രീലക്ഷ്മി എം.ബി.ബി.എസ് പൂർത്തിയാക്കിയ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത് . എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു ശ്രീലക്ഷ്മിയുടെ മെഡിക്കൽ പഠനം.