കണ്ണൂരിൽ മന്ത്രിയുടെ വാഹനത്തിന് ആക്രമണം; വാഹനത്തിന് കേടുപാടുകൾ.

കണ്ണൂര്‍: മന്ത്രി ഒ കെ ജനീഷിന് നേരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. വിവിധയിടങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പിൽ വെച്ചും പയ്യന്നൂരിൽ വെച്ചുമാണ് വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയെന്നാണ് പരാതി. കാസർകോട് നിലേശ്വരത്തും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. അഞ്ചിടത്ത് വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി ഒ ജെ ജനീഷ് പ്രതികരിച്ചു.