LPG സബ്സിഡി ലഭിക്കുന്നവർ ശ്രദ്ധിക്കുക

ഇനിയും ആധാർ ബയോമെട്രിക് പൂർത്തിയാക്കിയില്ലേ? ഒക്ടോബർ ഒന്ന് മുതൽ സബ്സിഡി നിരക്കിൽ ഗ്യാസ് സിലിണ്ടർ കിട്ടില്ല
🔥 ഒക്ടോബർ 1 മുതൽ പുതിയ നിബന്ധന
സബ്സിഡി നിരക്കിലുള്ള ഗാർഹിക എൽപിജി റീഫിൽ ബുക്ക് ചെയ്യാൻ ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കുന്നു.
📅 2026 ഒക്ടോബർ 1 മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
സബ്സിഡിയുടെ ദുരുപയോഗം തടയുകയും അർഹരായ ഉപഭോക്താക്കൾക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
🔹 വ്യാജ എൽപിജി കണക്ഷനുകൾ കണ്ടെത്തുക
🔹 അനർഹരായ ഉപഭോക്താക്കളെ ഒഴിവാക്കുക
🔹 ഗാർഹിക സബ്സിഡി സിലിണ്ടറുകളുടെ ദുരുപയോഗം തടയുക
✅ ഇതിനകം ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കിയവർ വീണ്ടും ചെയ്യേണ്ടതില്ല. പതിവുപോലെ സിലിണ്ടർ ലഭിക്കും.
⚠️ ഇതുവരെ ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർ ആവശ്യമായ നടപടി സ്വീകരിക്കുക.