സ്കൂൾ ഗെയിംസ് വേദിയിൽ അപകടം; രണ്ട് വിദ്യാർഥികളടക്കം പത്ത് പേർക്ക് പരിക്ക്.

0

തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ കനത്ത കാറ്റിലും മഴയിലും താൽക്കാലിക ഷെഡ്ഡിന് മുകളിലെ അലുമിനിയം ഷീറ്റുകൾ പറന്നുവീണ് വിദ്യാർഥികളടക്കം 10 പേർക്ക് പരിക്ക്. തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സിൽ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. നീന്തൽ മത്സരം നടക്കുന്നതിനിടെ കാണികൾക്കായി താൽക്കാലികമായി ഒരുക്കിയിരുന്ന ഷെഡ്ഡിന്റെ അലുമിനിയം ഷീറ്റുകളാണ് ശക്തമായ കാറ്റിൽ ഇളകി പറന്നുവീണത്. റിലേ മത്സരം നടക്കുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *