SFI പ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിൽ മുന്നറിയിപ്പ്; ‘ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരും.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവന്‍കുട്ടി. എസ്എഫ്ഐയെ തകര്‍ക്കുക എന്നത് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യങ്ങളിലൊന്നാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. കേസെടുക്കുന്നതില്‍ ചില നിയമങ്ങളുണ്ട്. സര്‍ക്കാരിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്താല്‍ ഗുരുതര ഭവിഷ്യത്തായിരിക്കും നേരിടേണ്ടി വരിക. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.