കുടുംബ പ്രശ്നത്തെ തുടർന്ന് വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.

കൊല്ലം കടയ്ക്കൽ സ്വദേശി ഗിരീഷ് കുമാർ (49) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടരുന്നു.