3,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി; അഞ്ച് പാക് പൗരന്മാർ പിടിയിൽ.

കൊച്ചി: ലക്ഷദ്വീപിന് സമീപത്തുനിന്ന് 526 കിലോഗ്രാം മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 3,000 കോടി രൂപ വിലവരുമെന്നാണ് പ്രാഥമിക വിവരം. ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്താൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.