റോഡിലേക്കും റോഡരികിലേക്കും മാലിന്യം; അപകടസാധ്യത വർധിക്കുന്നു.

0

എരുമപ്പെട്ടി: കുണ്ടന്നൂർ–തലശ്ശേരി പാതയിലെ തൃക്കണപതിയാരം പാടത്ത് റോഡിലും റോഡരികിലും തള്ളിയ കോൺക്രീറ്റ് മാലിന്യവും മണ്ണും യാത്രക്കാർക്ക് ഭീഷണിയാകുന്നു. തൃക്കണപതിയാരത്തിനും ചിറ്റണ്ട ശങ്കരമംഗലം ശിവക്ഷേത്രത്തിനും ഇടയിലുള്ള ഭാഗത്താണ് റോഡിലും വശങ്ങളിലുമായി മാലിന്യവും മണ്ണും കൂട്ടിയിട്ടിരിക്കുന്നത്. റോഡിലേക്ക് വീണുകിടക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും വാഹനയാത്രയ്ക്ക് തടസ്സമാകുന്നതോടൊപ്പം അപകടസാധ്യതയും വർധിപ്പിക്കുന്നുണ്ട്. മാലിന്യം അടിയന്തരമായി നീക്കം ചെയ്ത് യാത്രാസുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *