സണ്ണി ജോസഫിനെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡ്; കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ ഇപ്പോൾ മാറ്റേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ തീരുമാനം. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടന്ന കൂടിക്കാഴ്ചയിൽ പുതിയ അധ്യക്ഷനെ കുറിച്ച് ചർച്ചയുണ്ടായില്ല. പത്മജ വേണുഗോപാലിൻ്റെ കോൺഗ്രസ് പ്രവേശനവും ചർച്ചയായില്ല. കേന്ദ്ര നേതൃത്വത്തിൻ്റെ അനുമതിയോടെ മാത്രം തീരുമാനം എടുത്താൽ മതിയെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ നിലപാട്. സണ്ണി ജോസഫ് ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.