പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 12 കോടി രൂപ.

0

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഈ വർഷത്തെ പൂജാ ബമ്പർ (ബിആർ 112) നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം രൂപ 10 പേർക്കും ലഭിക്കും. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ അഞ്ച് പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനം 4 പേർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും.

Leave a Reply

Your email address will not be published. Required fields are marked *