ഫോൺ കോളുകളെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ മലയാളി യുവതി ഗംഗയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം.

0

ബെംഗളൂരുവിൽ മലയാളി യുവതി ഗംഗ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയുടെ നിരന്തരമായ സംശയവും ഫോൺ കോളുകളെച്ചൊല്ലിയുള്ള തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗംഗ തന്നെ ഒഴിവാക്കുകയാണെന്നും മറ്റാരോടെങ്കിലും സംസാരിക്കുന്നുണ്ടെന്നുമുള്ള സംശയം ഗോകുലിനുണ്ടായിരുന്നതായാണ് വിവരം. വ്യാഴാഴ്ച ആരംഭിച്ച തർക്കം വെള്ളിയാഴ്ചയും തുടർന്നു. ഇതിനൊടുവിൽ ഗോകുൽ കൃഷ്ണ കത്തികൊണ്ട് ഗംഗയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗംഗയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം കത്തിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഗോകുലിനെ ലോഡ്ജ് ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണവും ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കങ്ങളുടെ സാഹചര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *