പാകിസ്ഥാനിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ മൂന്ന് S-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ കൂടി വിന്യസിക്കാൻ ഇന്ത്യ

പാകിസ്ഥാനിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ മൂന്ന് S-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ കൂടി വിന്യസിക്കാൻ ഇന്ത്യ. ഇതോടെ ഇന്ത്യയുടെ S-400 സംവിധാനങ്ങളുടെ എണ്ണം അഞ്ചാകും. നിയന്ത്രണ രേഖയിലെ 740 കിലോമീറ്റർ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പുതിയ സംവിധാനങ്ങളിലൊന്ന് വിന്യസിക്കുക. ഫെബ്രുവരിയോടെ വിന്യാസം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, അസം എന്നിവിടങ്ങളിലായി നാല് S-400 സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. പുതിയ സംവിധാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ഇന്ത്യൻ വ്യോമസേനയുടെ സംഘം അടുത്ത മാസം റഷ്യ സന്ദർശിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബാലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയ വ്യോമഭീഷണികളെ പ്രതിരോധിക്കാൻ ശേഷിയുള്ള S-400 സംവിധാനം ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്ക് നിർണായകമായ പ്രതിരോധ മേൽക്കൈ നൽകിയിരുന്നു.