മലയാളികളെ ഉദ്ദേശിച്ചല്ല വിവാദ പരാമർശം; വാക്കുകൾ വളച്ചൊടിച്ചെന്ന് വിശദീകരണവുമായി ബിജെപി നേതാവ് പ്രതാപ് സിംഹ.

0

മലയാളികളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി മൈസൂരു മുൻ എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹ. ഹിന്ദു സംസ്കാരത്തെ അംഗീകരിക്കാത്ത സാമൂഹികവിരുദ്ധരെയും കള്ളന്മാരെയുമാണ് ഉദ്ദേശിച്ചതെന്നും മലയാളികളെ അല്ലെന്നും പ്രതാപ് സിംഹ വ്യക്തമാക്കി. തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കുടക് മേഖലയിലെ മലയാളികളുടെ കുടിയേറ്റത്തെക്കുറിച്ചുള്ള പരാമർശമാണ് വലിയ വിവാദമായത്. പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിലും ശക്തമായ വിമർശനം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed