അഗ്നിവീർ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14കാരൻ ഡൽഹി പോലീസിന്റെ പിടിയിൽ.

0

അഗ്നിവീർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 2,500ലധികം നിർണായക വിവരങ്ങൾ ഡാർക്ക് വെബിലൂടെ 500 ഡോളറിന് വിൽക്കാൻ ശ്രമിച്ച 14കാരനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിക്രൂട്ട്‌മെന്റ് പോർട്ടൽ ഹാക്ക് ചെയ്താണ് വിവരങ്ങൾ ചോർത്തിയതെന്നാണ് സംശയം. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ചോർന്നതായി പറയപ്പെടുന്ന രേഖകളും അഡ്മിനിസ്ട്രേറ്റർ ലോഗിൻ വിവരങ്ങളും ഡാർക്ക് വെബിൽ വിൽക്കാനായിരുന്നു ശ്രമം. ടെലിഗ്രാം ഐഡി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. ചോദ്യം ചെയ്യലിന് ശേഷം 14കാരനെ വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ വിവരങ്ങൾ യഥാർത്ഥമാണോ, റിക്രൂട്ട്‌മെന്റ് പോർട്ടൽ ശരിക്കും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണസംഘം ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may have missed